Gavi Entry Pass Booking-Gavi Vist new Rules-Gavi chnages in new rule.Gavi Booking ഗവിയിലേക്ക് പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പത്തനംതിട്ട: സമുദ്രനിരപ്പിൽ നിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. ഗവിയുടെ സൗന്ദര്യത്തിൽ മയങ്ങി പഴയത് പോലെ വേഗം അങ്ങ് ഗവിയിലേക്ക് പോകാൻ ഇനി നടക്കില്ല. ഫെബ്രുവരി ഒന്ന് മുതൽ ഗവി യാത്രയ്ക്ക് വനംവകുപ്പ് ഓൺലൈൺ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി. ഈ മാസം 31ന് രാവിലെ 11 മുതൽ www.gavikakkionline.com എന്ന വെബ്‌സൈറ്റിൽ ബുക്കിങ് ആരംഭിക്കും. നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. ഒരു ദിവസം പരമാവധി മുപ്പത് വാഹനങ്ങളേ കടത്തിവിടൂ. നേരത്തേ അവധി ദിവസങ്ങളിൽ മുപ്പതും പ്രവൃത്തി ദിവസങ്ങളിൽ പത്തും വാഹനങ്ങൾക്കായിരുന്നു പ്രവേശനം. നിയന്ത്രണമറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർ തിരിച്ചു പോകേണ്ടിവരുന്നതും പ്രദേശവാസികളുടെ വാഹനങ്ങൾ കൂടി വിടണമെന്ന ആവശ...